എന്‍പിആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രിം കോടതി തള്ളി. എന്‍പിആര്‍ സിഎഎയുമായി ബന്ധപ്പെടുന്നതാണെന്നും, എന്‍പിആര്‍ നടപടികള്‍ ഇപ്പോള്‍ നടപ്പാക്കരുതെന്നുമാണ് ഹര്‍ജി ഭാഗം അഭിഭാഷകന്‍ സുപ്രിം കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ ഈ വാദം ശക്തമായി എതിര്‍ത്തു. എന്‍പിആര്‍ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് കപില്‍ സിബലും കോടതിയില്‍ വാദിച്ചു. എന്നാല്‍ കേന്ദ്രവാദം ശരിവെച്ച സുപ്രിം കോടതി എന്‍പിആറിന് സ്റ്റേ അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചില്ല.
നേരത്തെ പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും സുപ്രിം കോടതി തീരുമാനമെടുത്തില്ല. യുപിയില്‍ നിയമം നടപ്പാക്കി തുടങ്ങി എന്ന വാദങ്ങള്‍ ഹര്‍ജി ഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും സുപ്രിം കോടതി വഴങ്ങിയില്ല. സ്‌റ്റേ ചൊദിക്കാതെ എന്‍പിആര്‍ നടപടി നീട്ടിവെക്കണമെന്ന തന്ത്രപരമായ ആവശ്യമാണ് കപില്‍ സിബല്‍ മുന്നോട്ട് വച്ചത്. എന്നാല്‍ ആ തന്ത്രം കേന്ദ്രം ഇടപെട്ട് പൊളിക്കുകയായിരുന്നു.
ഹൈക്കോടതികളില്‍ ഇപ്പോള്‍ ഉള്ള കേസുകള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇതും സുപ്രിം കോടതി പരിഗണിച്ചു
ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ അത്രയും സമയം നല്‍കരുതെന്ന് ഹര്‍ജി ഭാഗം ആവശ്യപ്പെട്ടു. നാലാഴ്ചയ്‌ത്തെ സമയം ഇപ്പോള്‍ തന്നെ നല്‍കിയെന്ന് കപില്‍ സിബല്‍ പറഞ്ഞു. എല്ലാ ഹര്‍ജികള്‍ക്കും മറുപടി നല്‍കേണ്ടതുണ്ടെന്ന് സോളിസിറ്റല്‍ ജനറല്‍ ആവശ്യപ്പെട്ടു.ഇക്കാര്യങ്ങള്‍ പരിശോധിച്ച് നാലാഴ്്ച്ചത്തെ സമയം മറുപടി നല്‍കാന്‍ കോടതി അനുവദിച്ചു. സിഎഎ ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രിം കോടതി അഞ്ചംഗ ബഞ്ച് രൂപീകരിച്ചിട്ടുണ്ട്. അഞ്ചാഴ്ചയ്ക്ക് ശേഷം ഈ കേസ് കേള്‍ക്കും.
ആസാമില്‍ എല്ലാ നുഴഞ്ഞ് കയറ്റക്കാരെയും ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇത് വെറെയായി പരിഗണിക്കണമെന്ന് ഹര്‍ജി ഭാഗം ഉന്നയിച്ചു. ആസാം സംബന്ധിച്ച ഹര്‍ജികള്‍ പ്രത്യേകം പരിഗണിക്കാമെന്ന് സുപ്രിം കോടതി അറിയിച്ചു. ആസാം ത്രിപുര വിഷയം പ്രത്യേകമായി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. കേന്ദ്രം ഇക്കാര്യത്തില്‍ രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
കേസ് ഭരണഘടനാ ബഞ്ചിന് വിടണോ എന്ന് സുപ്രിം കോടതി ചോദിച്ചു. നിലവില്‍ മതങ്ങളുടെ ആചാരവുമായി ബന്ധപ്പെടുന്ന ഹര്‍ജികള്‍ ഭരണഘടനാ ബഞ്ച് പരിഗണിക്കുകയാണ്. ഇതിന് സേഷം ആവശ്യമെങ്കില്‍ ഹര്‍ജികള്‍ ഭരണഘടന ബഞ്ചിന് വിടാമെന്ന് കണക്ക് കൂട്ടല്‍.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജികളില്‍ പ്രാഥമിക വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ എസ്. അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.











Discussion about this post