സിഎഎ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച ആവശ്യങ്ങളെല്ലാം അനുഭാവ പൂര്‍വ്വം സ്വീകരിച്ച സുപ്രിം കോടതി മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള ഹര്‍ജി ഭാഗം ഉന്നയിച്ച എല്ലാ ആവശ്യങ്ങളും തള്ളി.
- സിഎഎ നടപ്പാക്കുന്നത് സറ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജി ഭാഗത്ത് നിന്നുയര്‍ന്ന ഒരു ആവശ്യം
ഇത് സുപ്രിം കോടതി പൂര്‍ണമായും നിരാകരിച്ചു. ഇപ്പോള്‍ സ്‌റ്റേ അനുവദിക്കാനിവില്ല എന്ന് സുപ്രിം കോടതി പരാമര്‍ശിച്ചു. - എന്‍പിആര്‍ റദ്ദാക്കണമെന്ന ആവശ്യം ഹര്‍ജിക്കാര്‍ ഉയര്‍ത്തി. എന്നാല്‍ കോടതി ഇതും മുഖവിലയ്ക്ക് എടുത്തില്ല. എന്‍പിആറിന് സ്റ്റേ അനുവദിക്കാനാവില്ലെന്ന് കോടതി മറുപടി നല്‍കി.
- സ്റ്റേ അനുവദിക്കില്ലെങ്കില്‍ തല്‍ക്കാലം നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മുസ്ലിം ലീഗിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ ഇത് ഫലത്തില്‍ സ്റ്റേ അല്ലേ എന്ന മറുപടിയോടെ സുപ്രിം കോടതി ഇതും തള്ളി.
- ഹര്‍ജികള്‍ ഭരണഘടന ബഞ്ചിന് വിടണമെന്നായിരുന്നു ഹര്‍ജിക്കാരുടെ മറ്റൊരു ആവശ്യം. കേന്ദ്രസര്‍ക്കാര്‍ ഇതിനെ എതിര്‍ത്തില്ല. പക്ഷേ അത്തരമൊരു തീരുമാനത്തിലേക്ക് സുപ്രിം കോടതി കടന്നില്ല. പിന്നീട് ആവശ്യമെങ്കില്‍ പരിഗണിക്കുമെന്നായിരുന്നു സുപ്രിം കോടതി നല്‍കിയ സൂചന. അടുത്ത തവണയും മൂന്നംഗ ബഞ്ച് തന്നെ ഹര്‍ജികള്‍ പരിഗണിക്കും.
- കേസില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കരുതെന്ന് കപില്‍ സിബല്‍ വാദിച്ചു. ഇപ്പോള്‍ തന്നെ നാലാഴ്ചത്തെ സമയം കേന്ദ്രത്തിന് ലഭിച്ചു കഴിഞ്ഞു. അതിനാല്‍ കൂടുതല്‍ സമയം അനുവദിക്കേണ്ട കാര്യമില്ല എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ കേന്ദ്രത്തിന് നാല് ആഴ്ചത്തെ സമയം സുപ്രിം കോടതി അനുവദിച്ചു. ആറാഴ്ചയാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്.
- കൂടുതല്‍ ഹര്‍ജികള്‍ അനുവദിക്കരുത് എന്ന വാദവും സുപ്രിം കോടതി പരിഗണിച്ചില്ല. ഹര്‍ജികള്‍ നല്‍കരുത് എന്ന് പറയാന്‍ കോടതിയ്ക്ക് അവകാശമില്ല എന്നാണ് സുപ്രിം കോടതി പറഞ്ഞത്. ഇത് പ്രത്യക്ഷത്തില്‍ ഹര്‍ജികളിലെ തീരുമാനം വൈകുന്നതിന് ഇടയാക്കും. ഇതും പ്രത്യക്ഷത്തില്‍ ഹര്‍ജി ഭാഗത്തിന് തിരിച്ചടിയാണ്.











Discussion about this post