വ്യാജ സ്വാമിയും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ നിത്യാനന്ദക്കെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഗുജറാത്ത് പോലീസിന്റെ അപേക്ഷ പ്രകാരമാണ് ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചത്. അഹമ്മദാബാദിലെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ ബന്ദികളാക്കി പീഡിപ്പിച്ചെന്ന കേസിലാണ് നടപടി.
ലൈംഗികാതിക്രമം, പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ കുറ്റകൃത്യങ്ങളില്‍ കേസെടുത്തതിന് പിന്നാലെയാണ് ദൈവമാണെന്ന് സ്വയം പ്രഖ്യാപിച്ച വ്യാജസ്വാമി ഭയന്ന് രാജ്യം വിട്ടോടിയത്. ഇയാളെ ഇതുവരെ കണ്ടുപിടിക്കാന്‍ പോലീസിന് സാധിച്ചില്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ ഇയാളുടെ വീഡിയോ പുറത്തിറങ്ങുന്നുണ്ട്.
കാണാതാകുകയോ തിരിച്ചറിയപ്പെടാത്ത കുറ്റവാളികളെ കണ്ടുപിടിക്കാനോ ആയി പുറപ്പെടുവിക്കുന്നതാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ്.
Discussion about this post