രാജ്യത്ത് താമസിക്കുന്ന പാകിസ്ഥാനി, ബംഗ്ലാദേശി മുസ്ലിങ്ങളെ പുറത്താക്കണമെന്ന് ശിവസേന പ്രഖ്യാപിച്ചു.നിയമ വിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കണമെന്നും അതിൽ ഒരു സംശയവും വേണ്ടെന്നും പാർട്ടി അറിയിച്ചു. മഹാരാഷ്ട്ര നവ നിർമാൺ സേനയുടെ മേധാവി രാജ് താക്കറെ, അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനായി ഫെബ്രുവരി ഒമ്പതിന് തങ്ങളുടെ പാർട്ടി മുംബൈയിൽ വൻ റാലി നടത്തുമെന്ന് പ്രഖ്യാപിച്ചതിനു പുറകെയാണിത്.
ശിവസേനയുടെ മുഖപത്രമായ സാമ്നയിൽ, “രാജ് താക്കറെയെ പോലുള്ളവർ അവരുടെ പ്രയോജനത്തിനായി ഹിന്ദുത്വത്തിന്റെ പേര് ഉപയോഗിക്കുന്നു.പക്ഷേ, തങ്ങളെന്നും ഹിന്ദുത്വത്തിന് പ്രത്യയശാസ്ത്രം ഉപേക്ഷിച്ചില്ല, മറാത്തി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്” എന്ന് രാജ് താക്കറെയെ വിമർശിച്ചു കൊണ്ട് ശിവസേന പരാമർശിച്ചിരുന്നു.










