നരേന്ദ്രമോദി നടത്തുന്ന ചായക്കട ഇല്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാരഗണില്‍ പോയി ബിരിയാണി കഴിച്ചതെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി. ചാനല്‍ ചര്‍ച്ചയിലായിരുന്നു രാജ് മോഹന്‍ ഉണ്ണിത്താന്റെ വിവാദപരാമര്‍ശം.
മുസ്ലിം ലീഗ് പരിപാടിക്കെത്തി, സിഎഎ നടപ്പാക്കുന്നതില്‍ സ്റ്റേ വാങ്ങുമെന്ന് പറഞ്ഞ് പാരഗണില്‍ പോയി ബിരിയാണി കഴിച്ച കപില്‍ സിബല്‍ പിന്നീട് നിലപാട് മാറ്റി എന്ന ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് രാജ് മോഹന്‍ ഉണ്ണിത്താന്റെ വാക്കുകള്‍. സ്റ്റേ കിട്ടില്ലെന്ന് ഉറപ്പായത് കൊണ്ടാണ് സുപ്രിം കോടതിയില്‍ കപില്‍ സിബല്‍ അക്കാര്യം പറയാതിരുന്നതെന്നും ചാനല്‍ ചര്‍ച്ചയില്‍
സന്ദീപ് വാര്യര്‍ പറഞ്ഞു.











