വധശിക്ഷ ഒഴിവാക്കണമെന്ന തന്റെ ദയാഹർജി രാഷ്ട്രപതി തള്ളിയതിനെതിരെ നിർഭയ കൊലക്കേസിലെ പ്രതി മുകേഷ് സിംഗ് കൊടുത്ത ഹർജിയന്മേൽ അടിയന്തര വാദം കേൾക്കാനുള്ള പ്രതിയുടെ അപേക്ഷ കോടതി സ്വീകരിച്ചു. വധശിക്ഷ വിധിക്കപ്പെട്ട കേസിന്റെയത്ര പ്രാധാന്യം മറ്റൊരു കേസിനുമില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് S. A. ബോബ്ഡേ ഇന്ന് കാലത്ത് പ്രസ്താവിച്ചു. മുകേഷിന്റെ അഭിഭാഷകരോട് വാദം കേൾക്കുന്ന കേസുകളിലെ പുനഃക്രമീകരണത്തിനായി പട്ടിക തയ്യാറാക്കുന്ന കോടതി ഉദ്യോഗസ്ഥരോട് ബന്ധപ്പെടാനും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.
ഫെബ്രുവരി ഒന്നിന് വധശിക്ഷ വിധിക്കപ്പെട്ട ഒരാളുടെ കാര്യത്തിനേക്കാൾ പ്രഥമപരിഗണന കൊടുക്കേണ്ട സാഹചര്യം, നിലവിൽ കോടതിയിലുള്ള മറ്റൊരു കേസിനും ഇല്ലെന്നും പരമോന്നത കോടതി വീക്ഷിച്ചു. ചീഫ് ജസ്റ്റിസ് S. A. ബോബ്ഡേയെക്കൂടാതെ B. R. ഗവായ്, സൂര്യകാന്ത് എന്നിവരും വാദം കേൾക്കുന്ന ബഞ്ചിൽ ഉൾപ്പെടുന്നു.











