ഉത്തർപ്രദേശിലെ സി.എ.എ യുടെ മറവിൽ നടന്ന കലാപങ്ങളും കേരളം ആസ്ഥാനമായുള്ള പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും (പി.എഫ്.ഐ ) തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.സമാനതകളില്ലാത്ത തോതിൽ കലാപത്തിന് സാക്ഷ്യം വഹിച്ച പ്രദേശങ്ങളിലേക്ക് പണമൊഴുകിയതിന്റെ അടിസ്ഥാനത്തിലാണ് അക്രമ സംഘട്ടനങ്ങളും പി.എഫ്.ഐയും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചത്.ഡിസംബറിൽ പാർലമെന്റ് സി.എ.എ അംഗീകരിച്ചതിനുശേഷം, പടിഞ്ഞാറൻ ഉത്തർപ്രദേശിൽ വരുന്ന ബിജ്‌നോർ, ഹാപൂർ, ബഹ്‌റൈച്ച്, ഷംലി, ദാസ്ന തുടങ്ങിയ പ്രദേശങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണമൊഴുകിയതായി ഇ.ഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
പ്രധാനമായും, മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ, മുതിർന്ന അഭിഭാഷകരായ ഇന്ദിര ജെയ്‌സിംഗ്, ദുഷ്യന്ത് ദാവേ എന്നിവർക്കാണ് പണം നൽകിയതെന്ന് സാമ്പത്തിക കുറ്റകൃത്യാന്വേഷണ ഏജൻസി വെളിപ്പെടുത്തിയത്.ആകെ മൊത്തം 73 ബാങ്ക് അക്കൗണ്ടുകളിലായി 120 കോടി രൂപയാണ് കലാപങ്ങൾ നടത്താൻ ധനസഹായം നൽകിയതെന്നാണ് കണക്ക്.








