ഡല്‍ഹി: രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് നല്കിയ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ഉച്ചയ്ക്ക് 12.30 നാണ് ഹർജി പരിഗണിക്കുന്നത്. പ്രതികള്‍ക്കെതിരെ ഫെബ്രുവരി ഒന്നിന് മരണ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കോടതി ഉടന്‍ ഹര്‍ജി പരിഗണിക്കുന്നത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് പ്രതിയുടെ അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നു.
മുകേഷ് സിംഗ് നല്കിയ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജനുവരി 17നാണ് തള്ളിയത്. ദയാഹര്‍ജി തള്ളിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് മുകേഷ് സുപ്രീംകോടതിയെ സമീപിച്ചത്. ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള നടപടിയാണ് ഇയാള്‍ സ്വീകരിച്ചിരിക്കുന്നത്.
വിശദമായ പരിശോധനയില്ലാതെയാണ് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതെന്നാണ് സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ പറയുന്നത്. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
Discussion about this post