ഡല്‍ഹി: ഐപിഎല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോദിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. കള്ളപണം വെളുപ്പിക്കുന്നതിനായി പണമിടപാട് നടത്തിയെന്ന കേസിലാണ് വാറണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സിന്റെ പരാതിയിന്‍മേലാണ് ബോംബൈ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
ഐപിഎല്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ്, സാമ്പത്തിക ക്രമക്കേട്, ടീമുകളുടെ ഉടമസ്ഥാവകാശം തുടങ്ങിയ കാര്യങ്ങളിലാണ് ലളിത് മോദിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം നടത്തുന്നത്.
അന്വേഷണം തുടങ്ങിയതോടെ 2010 ല്‍ രാജ്യം വിട്ട ലളിത് മോദി ലണ്ടനില്‍ അഭയം തേടിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി സമന്‍സുകള്‍ അയച്ചെങ്കിലും മോദി പ്രതികരിച്ചിട്ടില്ലെന്നും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നുമായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ആവശ്യം
Discussion about this post