രാജ്യദ്രോഹപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ബീഹാറിൽ നിന്ന് അറസ്റ്റിലായ മുൻ ജെ.എൻ.യു വിദ്യാർത്ഥിയും സി.എ.എ വിരുദ്ധ പ്രവർത്തകനുമായ ഷർജീൽ ഇമാമിനെ കോടതി അഞ്ച് ദിവസം ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു.ഷർജീൽ ഇമാമിനെ പട്യാല ഹൗസ് കോടതിയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റാണ് ഇമാമിനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
അതെ സമയം ,സുരക്ഷാ കാരണങ്ങളാൽ ഇമാമിനെ പട്യാല ഹൗസ് കോടതി മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ഹാജരാക്കിയത് എന്ന് പോലീസ് ക്രൈംബ്രാഞ്ചിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഇമാമിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









