വരും നാളുകളിൽ ആഗോള സമ്പദ് വ്യവസ്ഥ തകർന്നടിയുമെന്ന് താക്കീതു നൽകി അന്താരാഷ്ട്ര നാണ്യനിധിയുടെ ചീഫ്. ഐ.എം.എഫ് നേതൃസ്ഥാനത്തുള്ള കൃസ്റ്റലീന ജോർജീവയാണ് ലോകരാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.1929 ലെ ‘ഗ്രേറ്റ് ഡിപ്രഷൻ’ വീണ്ടും ആവർത്തിക്കുമെന്നാണ് കൃസ്റ്റലീന വെളിപ്പെടുത്തിയിരിക്കുന്നത്. 1929-ലെ പ്രധാന കാരണമായിരുന്നത് സ്വർണത്തിന് എതിരെയുള്ള കറൻസിയുടെ വിലയിടിവാണ്.
ലോകത്ത് വളരെ വലിയൊരു സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ട റഷ്യ അവരുടെ കരുതൽ ശേഖരങ്ങൾ വർധിപ്പിച്ചിരുന്നത് വാർത്തയായിരുന്നു. “മഴക്കാല കരുതൽ ധനം” എന്നറിയപ്പെട്ടിരുന്ന റഷ്യയുടെ കരുതൽ ശേഖരം, ക്രെംലിൻ 376 ബില്യണൽ നിന്നും 557 ബില്യണായി വർധിപ്പിച്ചിരുന്നു. ഡോളറിനെ ആശ്രയിക്കാതെ 100 ബില്യന്റെ സ്വർണ്ണവും ഇതിനായി മാത്രം റഷ്യ കരുതി വെച്ചിട്ടുണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു.











