ബജറ്റ് അവതരണത്തിന് മുൻപ് കശ്മീരി കവിത ചൊല്ലി ധനമന്ത്രി നിർമല സീതാരാമൻ.
പ്രത്യേക അവകാശങ്ങൾ എടുത്തു കളഞ്ഞ ശേഷമുള്ള ആദ്യ ബജറ്റാണിത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിലെ വികസനത്തിന് തടസ്സം നിന്നിരുന്ന ഭൂനിയമങ്ങളടക്കം ഇല്ലാതായിരുന്നു.
“നമ്മുടെ രാഷ്ട്രം പൂത്തുലഞ്ഞ ഷാലിമാർബാഗ് ഉദ്യാനം പോലെയാണ്..
നമ്മുടെ രാഷ്ട്രം ദാല്‍ തടാകത്തില്‍ വിരിഞ്ഞ താമര പോലെയാണ്..
നമ്മുടെ രാഷ്ട്രം യുവസൈനികരുടെ തിളയ്ക്കുന്ന ചോര പോലെയാണ്
എന്റെ രാഷ്ട്രം..നിന്റെ രാഷ്ട്രം…നമ്മുടെ രാഷ്ട്രം.
ഈ ലോകത്തിൽ നമുക്കേറ്റവും പ്രിയപ്പെട്ട രാഷ്ട്രം.. ! ”
എന്ന പണ്ഡിറ്റ് ദീനാനാഥ് സീതാരാമന്റെ കശ്മീരി കവിതയിലെ വരികളാണ് നിർമല സീതാരാമൻ തന്റെ രണ്ടാം ബജറ്റ് അവതരണത്തിന് മുൻപ് ഉദ്ധരിച്ചത്.കാർഷിക രംഗത്തും വ്യവസായ രംഗത്തും ഗതാഗതരംഗത്തുമായി നിരവധി പദ്ധതികൾ പുതിയ ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
Discussion about this post