ചെന്നൈ: കളിയിക്കാവിള ചെക്ക്പോസ്റ്റിൽ തമിഴ്നാട് പൊലീസിലെ സ്പെഷൽ എസ്ഐ വിൽസൻ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷെയ്ഖ് ദാവൂദ് അറസ്റ്റിൽ. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കളിയിക്കാവിള മുസ്‍ലിം പള്ളിക്കു സമീപത്തെ ചെക്പോസ്റ്റിൽ രാത്രി ഡ്യൂട്ടിക്കിടെയാണ് എഎസ്ഐ വിൽസണെ വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയത്.
വിൽസനെ വെടിവച്ച മുഹമ്മദ് ഷമീം, തൗഫീക്ക് എന്നിവരെ ഉഡുപ്പി റെയിൽവെ സ്റ്റേഷനിൽ നിന്ന് തമിഴ്നാട് ക്യു ബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു.
Discussion about this post