രാജസ്ഥാനിലെ അജ്മീറിൽ, ചൈനയിൽ നിന്നും മടങ്ങിയെത്തിയ ദമ്പതികൾക്ക് കൊറോണ ബാധയെന്ന് സംശയം. കടുത്ത ജലദോഷത്തിനോട് കൂടിയ പനിയും ചുമയും ബാധിച്ച നിലയിലായിരുന്നു ദമ്പതികൾ.ഇതേ തുടർന്ന് ഇവരെ, ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
ഇക്കഴിഞ്ഞ ജനുവരി 28നാണ് ദമ്പതികൾ ചൈനയിൽ നിന്നും മടങ്ങിയെത്തിയത്. ഇരുവരുടെയും സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ജയ്പൂരിലേക്ക് അയച്ചിട്ടുണ്ടെന്നും, ഇവരുടെ കുടുംബാംഗങ്ങളെ നിരീക്ഷിക്കാൻ ആരോഗ്യ വിദഗ്ധരുടെ ഒരു സംഘം പുറപ്പെട്ടിട്ടുണ്ട് എന്നും ജില്ലാ ഹെൽത്ത് ഓഫീസറായ കെ.കെ സോണി അറിയിച്ചു.
Discussion about this post