Monday, May 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പൗരത്വ വിഷയത്തില്‍ അഞ്ച് ചോദ്യങ്ങളുന്നയിച്ച കണ്ണന്‍ ഗോപിനാഥനെ സംവാദത്തിന് ക്ഷണിച്ച് ശ്രീജിത്ത് പണിക്കര്‍: ഭീരു എന്ന് വിളിച്ചോളു എന്നാലും സംവാദത്തിനില്ലെന്ന് മറുപടി നല്‍കി കണ്ണന്‍ ഗോപിനാഥന്‍, കമ്മി ഭീരു എന്ന് വിളിച്ച് സോഷ്യല്‍ മീഡിയ

by Brave India Desk
Feb 3, 2020, 11:19 am IST
in Kerala
Share on FacebookTweetWhatsAppTelegram

പൗരത്വ വിഷയത്തില്‍ സംവാദത്തിന് തയ്യാറുണ്ടോ എന്ന ശ്രീജിത്ത് പണിക്കരുടെ ചോദ്യത്തിന് മുന്നില്‍ പതറി ഐഎഎസില്‍ നിന്ന് രാജിവച്ച ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് അഞ്ച് ചോദ്യങ്ങളുണ്ടെന്നും, അതിന് മറുപടി നല്‍കാനാവുമോ എന്ന വെല്ലുവിളിയുമായി കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു. മറുപടി നല്‍കാന്‍ തയ്യാറാണെന്നും സംവാദത്തിന് തയ്യാറുണ്ടോ എന്നും ചോദിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തി. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാമെന്നും, ടിവി സംവാദത്തിന് തയ്യാറുണ്ടോ എന്നും ശ്രീജിത്ത പണിക്കര്‍ ചോദിച്ചു. എന്നാല്‍ ടെലിവിഷനില്‍ വരാന്‍ താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണന്‍ ഗോപിനാഥന്‍ പിന്മാറുകയായിരുന്നു. ഇതോടെ നേരിട്ട് പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്ന് ശ്രീജിത്ത് പണിക്കര്‍ ചോദിച്ചു. സംവാദത്തിനായുള്ള യാത്രയുടെ വിമാനച്ചെലവ് ഏറ്റെടുക്കാന്‍ വരെ തയ്യാറായി ആള്‍ക്കാര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും തയ്യാറുണ്ടോ എന്നുമായിരുന്നു ശ്രീജിത്ത് പണിക്കരുടെ ചോദ്യം. പക്ഷെ അദ്ദേഹം തിരക്കുകള്‍ ഉണ്ടെന്ന് പറഞ്ഞ് കണ്ണന്‍ ഗോപിനാഥന്‍ ഒഴിഞ്ഞു മാറുകയായിരുന്നു. ഫോസ്ബുക്കില്‍ ലൈവില്‍ വരാന്‍ പോലും കണ്ണന്‍ ഗോപിനാഥന്‍ തയ്യാറായില്ലെന്നും, വേണമെങ്കില്‍ തന്നെ ഭീരു എന്നു വിളിച്ചോളു എന്ന് പറഞ്ഞുവെന്നും ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കിലിട്ട കുറിപ്പ് ഇങ്ങനെ-

Stories you may like

അട്ടപ്പാടി മധു വധക്കേസ് ; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് അദ്ദേഹത്തിന് 5 ചോദ്യങ്ങള്‍ ഉണ്ട്. അതിന് ഉത്തരമുണ്ടോ എന്ന് അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു. അതുകണ്ട ചിലര്‍ എന്നെ ടാഗ് ചെയ്തു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഈ വിഷയത്തില്‍ ഒരു സംവാദത്തിനു വന്നാല്‍ ആ 5 ചോദ്യങ്ങളും കൂടുതല്‍ ചോദ്യങ്ങളും ചര്‍ച്ച ചെയ്യാമെന്ന്. ചര്‍ച്ച ടെലിവിഷന്‍ വഴി ആള്‍ക്കാര്‍ കാണുന്നതിനുള്ള സൗകര്യം ചെയ്യാമെന്നും, ഭാഷ മലയാളമോ ഇംഗ്‌ളീഷോ ആയിക്കോട്ടെയെന്നും ഞാന്‍ പറഞ്ഞു.

അപ്പോള്‍ അദ്ദേഹം പറഞ്ഞു, ടെലിവിഷനില്‍ വരാന്‍ താല്‍പര്യമില്ലെന്ന്. ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും കുറെയധികം നാള്‍ കഴിഞ്ഞേ വരൂവെന്നും പറഞ്ഞു. കാത്തിരിക്കാന്‍ ഞാന്‍ തയ്യാര്‍ ആണെന്നും വരുന്ന സമയം അറിയിക്കാനും ഞാന്‍ പറഞ്ഞു. അദ്ദേഹം ഒഴിഞ്ഞുമാറി.

അദ്ദേഹം മുന്‍പ് ട്വിറ്ററില്‍ തന്നെ എഴുതിയിട്ടുണ്ട്, അദ്ദേഹത്തിന് അഭിപ്രായമുള്ള വിഷയങ്ങളില്‍ സംവാദത്തിനു തയ്യാര്‍ ആണെന്ന്. അതിനാല്‍ സംവാദത്തിനായുള്ള യാത്രയുടെ വിമാനച്ചെലവ് ഏറ്റെടുക്കാന്‍ വരെ തയ്യാറായി ആള്‍ക്കാര്‍ മുന്നോട്ടുവന്നു. പക്ഷെ അദ്ദേഹം തിരക്കുകള്‍ ഉണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു.

അതുകൊണ്ട് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, നമുക്ക് സംവാദം ഫേസ്ബുക്ക് ലൈവ് വഴി നടത്താമെന്ന്. അതാകുമ്പോള്‍ യാത്ര വേണ്ടല്ലോ. അദ്ദേഹം അതില്‍ നിന്നും തെന്നിമാറി. ട്വിറ്ററില്‍ സംവദിക്കുന്നതാണ് ഇഷ്ടമത്രേ. അതില്‍ വിഡിയോ ഇല്ലല്ലോ.

സംവാദത്തില്‍ നിന്നും അദ്ദേഹം മനപൂര്‍വ്വം ഒഴിവാകുകയല്ലേ എന്നും അതു സമ്മതിച്ചാല്‍ മാത്രം ആ 5 ചോദ്യങ്ങളുടെ മറുപടി തരാമെന്നും കൂടുതല്‍ ചോദ്യങ്ങളോ ഉപചോദ്യങ്ങളോ ഉണ്ടെങ്കില്‍ ഫേസ്ബുക്ക് ലൈവിലോ നേരിട്ടോ മാത്രമേ മറുപടി നല്‍കൂവെന്നും ഞാന്‍ പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. ഉടന്‍ കേരളത്തില്‍ എത്തില്ലെന്ന ന്യായം ആദ്യം പറഞ്ഞ അദ്ദേഹം, സംവാദത്തിനു തയ്യാറല്ലെന്ന് വ്യക്തമായി പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.

അപ്പോള്‍ വരുന്നു ഉപചോദ്യങ്ങള്‍, കൂടുതല്‍ ചോദ്യങ്ങള്‍. ഞാന്‍ പറഞ്ഞു, ലൈവില്‍ വരൂവെന്ന്. അദ്ദേഹം വരില്ല എന്ന് കട്ടായം പറഞ്ഞു. വേണമെങ്കില്‍ ഭീരു എന്നു തന്നെ വിളിച്ചോളൂവെന്നും. പിന്നെന്തു പറയാന്‍!

അദ്ദേഹം. കണ്ണന്‍ ഗോപിനാഥന്‍. ??

Tags:
Share786TweetSendShare

Latest stories from this section

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

Discussion about this post

Latest News

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

ഇന്ത്യയുടെ ആകാശക്കരുത്ത് ഇരട്ടിയാകുന്നു; 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നു; 90 എണ്ണം നിർമ്മിക്കുന്നത് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ

ഇന്ത്യയുടെ ആകാശക്കരുത്ത് ഇരട്ടിയാകുന്നു; 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നു; 90 എണ്ണം നിർമ്മിക്കുന്നത് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ

അട്ടപ്പാടി മധു വധക്കേസ് ; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

അട്ടപ്പാടി മധു വധക്കേസ് ; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

ഏകാധിപതി എന്ന് വിളിച്ചോളൂ, പക്ഷേ വിവരമില്ലാത്തവൻ എന്ന് വിളിക്കരുത്; വിമർശകർക്ക് മറുപടിയുമായി ഡൊണാൾഡ് ട്രംപ്; ചർച്ചയായി കോഗ്നിറ്റീവ് ടെസ്റ്റ്

ഏകാധിപതി എന്ന് വിളിച്ചോളൂ, പക്ഷേ വിവരമില്ലാത്തവൻ എന്ന് വിളിക്കരുത്; വിമർശകർക്ക് മറുപടിയുമായി ഡൊണാൾഡ് ട്രംപ്; ചർച്ചയായി കോഗ്നിറ്റീവ് ടെസ്റ്റ്

ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം സർക്കാർ ; വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയ്ക്ക് ഏകീകൃത നിയമം കൊണ്ടുവരും

ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം സർക്കാർ ; വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയ്ക്ക് ഏകീകൃത നിയമം കൊണ്ടുവരും

നിത അംബാനിയെ നോക്കി മുംബൈ ഇന്ത്യൻസിനെ ട്രോളി വിദ്യാർത്ഥി; വേദിയിൽ ചിരിപ്പടക്കം; വൈറലായി ബിരുദദാന പ്രസംഗം

നിത അംബാനിയെ നോക്കി മുംബൈ ഇന്ത്യൻസിനെ ട്രോളി വിദ്യാർത്ഥി; വേദിയിൽ ചിരിപ്പടക്കം; വൈറലായി ബിരുദദാന പ്രസംഗം

ഭീകരവാദ ഫണ്ടിങ് : കശ്മീരിൽ ജമാഅത്തെ ഇസ്‌ലാമി കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

ഭീകരവാദ ഫണ്ടിങ് : കശ്മീരിൽ ജമാഅത്തെ ഇസ്‌ലാമി കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

ഫാൽത്തയിലെ ജനങ്ങൾ സംസാരിച്ചു; ഭീഷണിപ്പെടുത്തലുകൾ പരാജയപ്പെട്ടു, ജനാധിപത്യം വിജയിച്ചു; ബിജെപി വിജയത്തെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി

ഫാൽത്തയിലെ ജനങ്ങൾ സംസാരിച്ചു; ഭീഷണിപ്പെടുത്തലുകൾ പരാജയപ്പെട്ടു, ജനാധിപത്യം വിജയിച്ചു; ബിജെപി വിജയത്തെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies