കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ എല്ലാ ഇന്ത്യൻ പൗരന്മാരെയും തിരിച്ചെത്തിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ.വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്നും ചൈനയുടെ മറ്റു ഭാഗങ്ങളിലേക്കും രോഗം പടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി.പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി കേന്ദ്രസർക്കാർ കർമ്മ സമിതി രൂപീകരിച്ചിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധൻ, വ്യോമയാന മന്ത്രി ഹർദീപ്സിംഗ് പുരി,ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി, വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി എന്നീ പ്രമുഖരും കർമ്മസമിതിയിൽ അംഗങ്ങളാണ്. ഇന്ത്യയിൽ, കേരളത്തിൽ മൂന്നാമത്തെ വൈറസ് ബാധയും സ്ഥിരീകരിച്ചതോടു കൂടിയാണ് കേന്ദ്രസർക്കാർ കർമ്മസമിതിയ്ക്കു രൂപം നൽകിയത്.
Discussion about this post