ബിജെപി രാജ്യസഭയിലെ ശൂന്യവേളയിൽ “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” പദ്ധതി അവതരിപ്പിക്കാൻ നോട്ടീസ് നൽകി.ബിജെപി പാർലമെന്റ് അംഗമായ സരോജ് പാണ്ഡെയാണ് നോട്ടീസ് നൽകിയത്. കഴിഞ്ഞ വർഷം, ജൂൺ 19 നു പ്രധാനമന്ത്രി നരേന്ദ്രമോഡി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാരെയും “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” പദ്ധതിയെപ്പറ്റി ചർച്ച ചെയ്യാൻ ക്ഷണിച്ചിരുന്നു.
ഇന്ത്യയിലെ പാർലമെന്റ് തെരഞ്ഞെടുപ്പ്, നിയമസഭ തെരഞ്ഞെടുപ്പ് എന്നിവ ഒരുമിച്ചു നടത്താനുള്ള ആശയത്തെയാണ് “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്” എന്ന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.ജനാധിപത്യ ഭരണരീതിയിലെ ഏറ്റവും ചിലവേറിയ പ്രക്രിയയാണ് തിരഞ്ഞെടുപ്പ്.രണ്ടു തെരഞ്ഞെടുപ്പുകളും ഒരുമിച്ചു നടത്തുന്നതോടെ ഒരുപാട് സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ മേന്മ.










