ഇന്ത്യയ്ക്കെതിരെ വിശുദ്ധ യുദ്ധം (ജിഹാദ്) ചെയ്യാൻ കശ്മീരി രാഷ്ട്രീയ നേതാക്കൾ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടതിന് പുറകെ, കശ്മീരി ജനതയെ പ്രകോപിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ട് പാകിസ്ഥാൻ.കൊടും ഭീകരനായിരുന്ന ബുർഹാൻ വാനിയുടെ ആഹ്വാനങ്ങൾ അടങ്ങുന്ന വീഡിയോയിൽ കശ്മീർ ജനതയോട് സ്വതന്ത്രരാവാനും ഇന്ത്യക്കെതിരെ ആയുധമെടുക്കാനും പ്രഖ്യാപിക്കുന്നുണ്ട്. പാകിസ്ഥാൻ സായുധസേനയിലെ ഉന്നത ഉദ്യോഗസ്ഥനാണ് “ഞാൻ കശ്മീർ” എന്ന പ്രകോപനപരമായ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
കശ്മീരിലെ നിരവധി ഭീകര പ്രവർത്തനങ്ങളുടെ സൂത്രധാരനായ ബുർഹാൻ വാനിയെ, 2016-ൽ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു.ഒരുവശത്ത് സമാധാന ചർച്ചകളുമായി മുന്നോട്ടുപോവുകയും മറുവശത്ത് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയുമാണ് പാകിസ്ഥാൻ. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി പിൻവലിക്കാൻ ഇന്ത്യ വിസമ്മതിച്ച സാഹചര്യത്തിൽ, കശ്മീരികൾക്ക് സകലവിധ പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട് പാകിസ്ഥാനിലെ പാർലമെന്റിൽ ഇന്നലെയൊരു പ്രമേയം പാസാക്കിയിരുന്നു. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി കശ്മീരി ജനത്തെ പ്രകോപിപ്പിക്കുകയും, മതപരമായി മസ്തിഷ്കപ്രക്ഷാളനം ചെയ്യുകയും ചെയ്യുന്നത് ദശാബ്ദങ്ങളായി പാകിസ്ഥാന്റെ യുദ്ധമുറയാണ്.
Discussion about this post