തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് അന്വേഷണത്തിന് അനുമതി നൽകിയത്.
നിര്‍മാണ കരാര്‍ ഏറ്റെടുത്ത ആര്‍.ഡി.എസ് കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിക്കുന്നതില്‍ ഇബ്രാഹീം കുഞ്ഞ് ഇടപെടല്‍ നടത്തിയെന്നായിരുന്നു ആരോപണം. ഇതിലൂടെ വലിയതുക സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
കമ്പനി ഉടമ സുമിത് ഗോയലിനെയും പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെയും ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്ന് വിജലന്‍സ് ആവശ്യപ്പെട്ടത്.
ജനപ്രതിനിധിയായ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് വിജിലന്‍സ് കത്തു നല്‍കിയത്.
Discussion about this post