സുന്നി വഖഫ് ബോർഡിന് സുപ്രീംകോടതി വിധി പ്രകാരം പള്ളി പണിയാൻ അഞ്ചേക്കർ സ്ഥലം ഔദ്യോഗികമായി വിട്ടുകൊടുത്ത് യുപി സർക്കാർ. 2019 നവംബർ ഒമ്പതിനായിരുന്നു ബാബറി മസ്ജിദ് തകർത്ത കേസിൽ സുപ്രീംകോടതി വിധി പറഞ്ഞത്. വിധി പ്രകാരം,അയോധ്യ ജില്ലയിലെ, ധനിപ്പൂർ ഗ്രാമത്തിലാണ് പള്ളി പണിയാൻ യുപി സർക്കാർ സ്ഥലം അനുവദിച്ചു നൽകിയിരിക്കുന്നത്.
അയോധ്യയിലെ തർക്കഭൂമിയിൽ നിന്നും 25 കിലോമീറ്റർ ദൂരം മാത്രമേ ഇവിടേയ്ക്കുള്ളൂ. കേന്ദ്രമന്ത്രിയും ഉത്തർപ്രദേശ് സർക്കാരിന്റെ ഔദ്യോഗിക വക്താവുമായ ശ്രീകാന്ത് ശർമ്മയാണ് സ്ഥലം അനുവദിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.








