കഴിഞ്ഞ ദിവസാണ് ആള്‍ദൈവം രധേമായുടെ ‘ചൂടന്‍’ ചിത്രങ്ങള്‍ ബിജെപി നേതാവായിരുന്ന പ്രമോദ് മഹാജന്റെ മകന് ട്വീറ്ററില്‍ പോസ്റ്റ് ചെയ്തത്. ഈ ഫോട്ടോയിലുള്ളത് ആരെന്നറിയാമോ എന്ന തലക്കെട്ടിലാണ് സ്വാമിനിയുടെ മറ്റൊരു മുഖം രാഹുല്‍ മഹാജന് പുറത്ത് വിട്ടത്. മിനി സ്കേര്‍ട്ട് ധരിച്ച് നില്ക്കുന്ന രാധേമായുടെ ചിത്രങ്ങള്‍ വേഗത്തില്‍ വൈറലായി. മുംബൈയില്‍ കഴിയുന്ന പഞ്ചാബ് സ്വദേശിനിയായ ഇവരുടെ യഥാര്‍ത്ഥ പേര് സുഖ്വിന്ദര് കൗര്‍ എന്നാണ്.
ചിത്രങ്ങള്‍ വ്യാജമാണെന്ന് ഉടന്‍ തന്നെ ഫേസ്ബുക്കില്‍ രാധേമാ യുടെ പ്രതികരണം വന്നു. എന്നാല്‍ ഫോട്ടോ വ്യാജമല്ലെന്നാണ് രാഹുലിന്റെ വാദം.
മുംബൈയിലെ ബോറിവാലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വയം പ്രഖ്യാപിത ‘ദൈവ’മാണേ്രത രാധേമാ.
Discussion about this post