നെയ്റോബി: നൈജീരിയയില്‍ ബോക്കോഹറാമിന്റെ ആക്രമണത്തില്‍ ജൂലൈയില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 45 ആക്രമണങ്ങളിലാണ് നിന്നാണ് ഇത്രയും പേരെ ബോക്കോഹറാം കൊലപ്പെടുത്തിയത്. സുരക്ഷാ ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ഇത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ബോക്കോഹറാം ആക്രമണങ്ങള്‍ ശക്തമാക്കിയതോടെയാണ് കൊല്ലപ്പെടുന്നവരുടെ എണ്ണം വര്ദ്ധിത് ചാവേറാക്രമണമുള്പ്പെടെയുളള ആക്രമണരീതികളിലൂടെയാമ് നിരോധിത സംഘടന തങ്ങളുടെ ആക്രമണങ്ങളുടെ മൂര്‍ച്ച വര്‍ധിപ്പിച്ചത്. ഐഎസുമായുള്ള ബന്ധങ്ങള്‍ ഇവരുടെ ക്രൂരത വര്ദ്ധിപ്പിക്കാനിടയായെന്നും പറയുന്നു.
Discussion about this post