പാറ്റ്ന: ബിഹാറില്‍ സിപിഐ നേതാവ് കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ്. സംഭവത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കനയ്യ കുമാറിനു നേരെ കഴിഞ്ഞ നാല് ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. എന്നാല്‍ ആക്രമണത്തില്‍ കനയ്യ കുമാറിന് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സോപാള് ജില്ലയില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ശേഷം സഹര്‍സയിലേക്ക് മടങ്ങുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ടു.
Discussion about this post