ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം പ്രത്യേകിച്ച് സർക്കാർ ഏറ്റെടുക്കേണ്ട ആവശ്യമൊന്നുമില്ല എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പന്തളം കൊട്ടാരത്തിൽ, നിലവിൽ കേരള സർക്കാരിന്റെ സുരക്ഷയിൽ തന്നെയാണ് തിരുവാഭരണം സൂക്ഷിച്ചിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
തിരുവാഭരണത്തിന് കൂടുതൽ സുരക്ഷ നൽകാൻ സുപ്രീംകോടതി പറഞ്ഞാൽ അത് അനുസരിക്കണമെന്നും, അക്കാര്യത്തിൽ ശബരിമല ദേവസ്വം ബോർഡുമായി ആലോചിച്ച് റിപ്പോർട്ട് നൽകുമെന്നും മന്ത്രി കൊച്ചിയിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
Discussion about this post