ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിക്കുന്ന കമോവ് സൈനിക ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് 2025ഓടെ പുറത്തിറങ്ങും. കാലപ്പഴക്കം ചെന്ന ചീറ്റ, ചേതക് എന്നീ ഹെലികോപ്റ്ററുകൾ സേനയിൽ നിന്ന് വിരമിക്കുന്നതിന് പകരമായാണ് ഈ ഹെലികോപ്റ്ററുകൾ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാവുക.
കമോവ് ഹെലികോപ്റ്ററുകളുടെ ഉൽപാദനം സംബന്ധിച്ച കരാർ, 2016 ഒക്ടോബറിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് റഷ്യൻ സർക്കാരുമായി ഒപ്പുവച്ചിരുന്നു.ഒരു ബില്യൺ യു.എസ് ഡോളർ മൂല്യമുള്ള കരാർ പ്രകാരം, 60 ഹെലികോപ്ടറുകൾ ഇന്ത്യയ്ക്ക് നൽകുകയും 140 എണ്ണം ഇന്ത്യയിൽ റഷ്യൻ സഹായത്തോടു കൂടി തദ്ദേശീയമായി നിർമ്മിക്കുകയുമാണ് ചെയ്യുക











