കൊറോണ രോഗബാധയെത്തുടർന്ന് ജപ്പാനിലെ യോകോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിൽ ആറ് ഇന്ത്യക്കാർ. ഡയമണ്ട് പ്രിൻസ് എന്ന കപ്പലിലെ 3700 യാത്രക്കാരിൽ ആറുപേർ ഇന്ത്യൻ പൗരന്മാരാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കപ്പലിലെ യാത്രക്കാരിൽ 61 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.പക്ഷേ, രോഗബാധിതരിൽ ഇന്ത്യക്കാർ ആരുമില്ല. നേരത്തെ, യാത്രക്കാരിൽ പത്തുപേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ നാലായിരത്തോളം സഞ്ചാരികളെയും ജീവനക്കാരെയും തീരത്ത് ഇറങ്ങാൻ അനുവദിക്കാതിരിക്കുകയായിരുന്നു. കഴിഞ്ഞമാസം, ഇതേ കപ്പലിൽ യാത്രക്കാരനായിരുന്ന ഹോങ്കോങ് പൗരന് , ഹോങ്കോങ്ങിൽ തിരിച്ചെത്തിയതിനു പിന്നാലെ കൊറോണ ബാധ സ്ഥിരീകരിച്ചതോടെയാണ് കപ്പൽ നിരീക്ഷണത്തിലായത്.
Discussion about this post