ഡല്‍ഹി: മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന തമിഴ്നാടിന്റെ ഹര്‍ജി നാല് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കും. തമിഴ്നാടിന്റെ ആവശ്യപ്രകാരമാണ് ഹര്‍ജി മാറ്റിയത്. ഓരോ കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടിക്കൊണ്ട് പോകാനാണ് തമിഴ്നാടിന്റെ ശ്രമമെന്ന് കേരളം ആരോപിച്ചു.മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സി.ഐ.എസ്.എഫിനെ വിന്യസിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ തന്നെ എതിര്‍ത്തിട്ടുണ്ട്.
ഐ.ബി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി പ്രത്യേക പോലീസ് സേന രൂപവത്കരിക്കാന്‍ കേരളം തീരുമാനിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ പ്രത്യേക പോലീസ് സ്റ്റേഷനും രൂപവത്കരിക്കും. 124 പോലീസുകാരടങ്ങുന്നതാണ് പ്രത്യേക സേന.
Discussion about this post