യു.പിയിലെ അയോധ്യയിൽ, രാമജന്മഭൂമിയിൽ നിർമ്മിക്കാൻ പോകുന്ന ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണച്ചിലവിലേക്ക് ധനസഹായം പ്രഖ്യാപിച്ച് മഹാവീർ മന്ദിർ ട്രസ്റ്റ്. ക്ഷേത്രനിർമ്മാണത്തിന് 10 കോടി രൂപ സംഭാവന ചെയ്യുമെന്ന് ട്രസ്റ്റ് അധികാരികൾ അറിയിച്ചു. ഇതിന് മുന്നോടിയായി ആദ്യ ഗഡു എന്ന നിലയ്ക്ക് രണ്ടുകോടി രൂപ നൽകുമെന്ന് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ ആചാര്യ കിഷോർ കുനാൽ അറിയിച്ചു.മഹാവീർ മന്ദിർ ട്രസ്റ്റിന്റെ സെക്രട്ടറിയാണ് കിഷോർ.
അയോദ്ധ്യയിൽ നിർമ്മിക്കുന്ന ശ്രീരാമ ക്ഷേത്രത്തിന്റെ തറക്കല്ലിടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കുമെന്ന് ക്ഷേത്ര നിർമ്മാണത്തിന്റെ ചുമതല വഹിക്കുന്ന രാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.









Discussion about this post