ബ്രിട്ടനിലെ ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ട് പാകിസ്താനി-അഫ്ഗാൻ സംഘങ്ങൾ നടത്തുന്ന ‘ലവ് ജിഹാദ്’ മാതൃകയിലുള്ള ഗ്രൂമിംഗ് കെണികൾക്കെതിരെ സിഖ് സമൂഹം ശക്തമായി രംഗത്ത്. പടിഞ്ഞാറൻ ലണ്ടനിലെ ഹൗൺസ്ലോയിൽ മൂന്ന് വർഷമായി സിഖ് പെൺകുട്ടിയെ വലയിലാക്കാൻ ശ്രമിച്ച അഫ്ഗാൻ സ്വദേശിയെ സിഖ് യുവാക്കൾ വളഞ്ഞതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പെൺകുട്ടിക്ക് 13 വയസ്സുള്ളപ്പോൾ മുതൽ സൗഹൃദം സ്ഥാപിച്ച് കൂടെക്കൂട്ടാനായിരുന്നു ഇയാളുടെ ശ്രമം.
പെൺകുട്ടിക്ക് 16 വയസ്സ് തികഞ്ഞതോടെ കുടുംബത്തിൽ നിന്ന് അകറ്റി തന്നോടൊപ്പം താമസിപ്പിക്കാനായിരുന്നു പ്രതിയുടെ നീക്കം. ഇതിനായി ലണ്ടനിലെ നിയമങ്ങളിലുള്ള പഴുതുകൾ ഇയാൾ ഉപയോഗിച്ചു. പോലീസ് സഹായം വൈകിയതോടെയാണ് ‘എകെ മീഡിയ 47’ പോലുള്ള സിഖ് സംഘടനകൾ ഇടപെട്ടത്. പെൺകുട്ടിയുടെ മാതാപിതാക്കളും നൂറുകണക്കിന് സിഖ് യുവാക്കളും പ്രതിയുടെ വീട് വളഞ്ഞു. പ്രതി മുമ്പും 12 വയസ്സുള്ള പെൺകുട്ടികളെ ഇത്തരത്തിൽ വലയിലാക്കാൻ ശ്രമിച്ചിരുന്നതായി അയൽവാസികൾ സാക്ഷ്യപ്പെടുത്തി.പ്രതിഷേധക്കാർ പ്രതിയെ നേരിടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബ്രിട്ടനിലെ വെളുത്ത വർഗ്ഗക്കാരായ പെൺകുട്ടികളെയും ഇന്ത്യൻ വംശജരെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാകിസ്താനി ഗ്രൂമിംഗ് ഗ്യാങ്ങുകൾ വലിയ സുരക്ഷാ ഭീഷണിയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ വലയിലാക്കപ്പെടുന്ന പെൺകുട്ടികളെ നിർബന്ധിത വേശ്യാവൃത്തിക്കും മതംമാറ്റത്തിനും ഇരയാക്കുന്നതായും, ചിലരെ ഐസിസ് പോലുള്ള ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നതായും സിഖ് യൂത്ത് യുകെ മുന്നറിയിപ്പ് നൽകുന്നു.
പതിനായിരക്കണക്കിന് പെൺകുട്ടികൾ ഇത്തരം സംഘങ്ങളുടെ ഇരകളായതോടെ പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഈ വിഷയത്തിൽ ദേശീയ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വർഷങ്ങളായി പാകിസ്താനി സംഘങ്ങൾ ഇത്തരം ക്രൂരതകൾ തുടരുമ്പോഴും, വംശീയ വിദ്വേഷം ആരോപിക്കപ്പെടുമോ എന്ന് ഭയന്നാണ് പലപ്പോഴും ബ്രിട്ടീഷ് പോലീസും അധികൃതരും നടപടിയെടുക്കാൻ മടിക്കുന്നതെന്ന് വിമർശനമുണ്ട്. അടുത്തിടെ ഇലോൺ മസ്ക് ഈ വിഷയത്തിൽ ബ്രിട്ടീഷ് സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.
ഭാരതീയ സംസ്കാരത്തെയും ഹിന്ദു-സിഖ് പെൺകുട്ടികളെയും ലക്ഷ്യമിടുന്ന ഇത്തരം വിദേശ ശക്തികൾക്കെതിരെ പ്രവാസികൾക്കിടയിൽ ദേശീയ വികാരം ശക്തമാകുകയാണ്. തങ്ങളുടെ പെൺകുട്ടികളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന സന്ദേശമാണ് ലണ്ടനിലെ സിഖ് സമൂഹം നൽകുന്നത്.










Discussion about this post