ന്യൂഡൽഹി :
കശ്മീരി വിഘടനവാദിയും ദുഖ്തരൻ ഇ മില്ലത്ത് നേതാവുമായ ആസിയ അന്ദ്രാബിക്കെതിരെ കുറ്റം ചുമത്തി ഡൽഹി കോടതി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. യുഎപിഎയിലെ സെക്ഷൻ 18, ഗൂഢാലോചനയ്ക്കുള്ള ശിക്ഷ, സെക്ഷൻ 38, തീവ്രവാദ സംഘടനയിൽ അംഗത്വവുമായി ബന്ധപ്പെട്ട കുറ്റം എന്നിവ പ്രകാരമാണ് കേസ്. 1987ലാണ് ആസിയ സ്ത്രീ വിഘടനവാദ സംഘടനയായ ദുഖ്തരൻ ഇ മില്ലത്ത് സ്ഥാപിച്ചത്. ജമ്മു കശ്മീരിലെ വിഘടനവാദ ശൃംഖലകൾക്കെതിരായ വ്യാപകമായ നടപടികളുടെ ഭാഗമായി 2018 ഏപ്രിലിൽ അവർ അറസ്റ്റിലായി. പിന്നീട് യുഎപിഎ പ്രകാരം സംഘടനയെ നിരോധിച്ചു.
കേസിൽ ജനുവരി 17 ന് ശിക്ഷ പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു. വിദ്വേഷ പ്രസംഗങ്ങൾ, ക്രിമിനൽ ഗൂഢാലോചന, ഭീകരവിരുദ്ധ നിയമപ്രകാരം പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിച്ചു എന്നാണ് ദേശീയ അന്വേഷണ ഏജൻസി ആസിയ അന്ദ്രാബിക്കെതിരായ കേസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കേസിൽ അവരുടെ രണ്ട് കൂട്ടാളികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആസിയ കൂട്ടാളികളും വിഘടനവാദ ലക്ഷ്യങ്ങൾക്കായി പിന്തുണ സമാഹരിക്കുകയും നിരോധിത സംഘടനകളുമായി ബന്ധം പുലർത്തുകയും ചെയ്തുവെന്നും അവ യുഎപിഎ പ്രകാരമുള്ള കുറ്റകൃത്യങ്ങളായി കണക്കാക്കാമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.










Discussion about this post