ഡല്‍ഹിയില്‍ അക്കൗണ്ട് തുറക്കാന്‍ പോലുമാവാതെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ജയിച്ചില്ല എന്ന് മാത്രമല്ല ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തില്ലെന്നത് അവരുടെ പതം ദയനീമാക്കുന്നു. വെറും മൂന്ന് ശതമാനം മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.
മൂന്ന് തവണയായി പതിനഞ്ച് വര്‍ഷത്തോളം ഡല്‍ഹി ഭരിച്ച പാര്‍ട്ടിയിടെ ദയനീവസ്ഥ വലിയ പ്രതിപക്ഷ പാര്‍ട്ടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. 2015ലേതിനേക്കാള്‍ വോട്ടിംഗ് ശതമാനം കുറഞ്ഞതും നാണക്കേടായി
ബിജെപി നില മെച്ചപ്പെടുത്തിയെങ്കിലും പിന്നിലായതിന്റെ സന്തോഷം പങ്കുവെക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളും പുറത്ത് വന്ന് തുടങ്ങി. ു. ബിജെപിയുടെ പരാജയം സന്തോഷം നല്‍കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി പ്രതികരിച്ചു നേതൃത്വനിരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝാ പ്രതികരിച്ചു.
Discussion about this post