വായുജിത് –
മാദ്ധ്യമക്കാരോടും സിഐടിയു പത്രക്കാരോടും വിശകലന വിശാരദന്മാരോടുമാണ്…
2013 ല്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രിയായപ്പോള്‍ നിങ്ങള്‍ പറഞ്ഞത് ഇതാ മോദിക്കൊരു എതിരാളി എന്നായിരുന്നു.
ഇതെല്ലാം കേട്ട് 2014 ല്‍ പാവം കെജ്‌രിവാള്‍ വാരണാസിയില്‍ പോയി മോദിക്കെതിരെ മത്സരിച്ചു. കെജ്‌രിവാളിനെതിരെ മോദി വിയര്‍ക്കുന്നു എന്നൊക്കെ തള്ളിമറിച്ചവരും ഉണ്ടായിരുന്നു..
റിസല്‍ട്ട് വന്നപ്പോള്‍ വാരണാസിയില്‍ മോദി ജയിച്ചത് ഏതാണ്ട് മൂന്നേമുക്കാല്‍ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍. ഡല്‍ഹിയിലെ ഏഴില്‍ ഏഴു സീറ്റും ബിജെപി പിടിച്ചു.
2015 ല്‍ 70 ല്‍ 67 സീറ്റ് നേടി ആം ആദ്മി പാര്‍ട്ടി വിജയിച്ചു. അപ്പോഴും നിങ്ങളൊക്കെ പറഞ്ഞു .. ദാ പിന്നെയും മോദിക്കൊരു എതിരാളി.. മോദിയെ മലര്‍ത്തിയടിക്കും എന്നൊക്കെ..
2017 ല്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വന്നു .. മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനും വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി പിടിച്ചു. 181 സീറ്റ് ബിജെപിക്ക് കിട്ടിയപ്പോള്‍ 49 സീറ്റുകളാണ് ആം ആദ്മി പിടിച്ചത്..
2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസും ആംആദ്മിയും കൂടി ബിജെപിയെ വലിച്ചു കീറി ഭിത്തിയിലൊട്ടിക്കും എന്നൊക്കെയായിരുന്നു നിങ്ങള്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പോലും പറഞ്ഞു. ഫലം വന്നപ്പോള്‍ ബിജെപിക്ക് ഏഴില്‍ ഏഴു സീറ്റ്.
മോദിയേ തോല്‍പ്പിക്കാന്‍ ഇറങ്ങിയാല്‍ അവസാനം കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയുണ്ടാകുമെന്ന് മനസ്സിലാക്കിയ അരവിന്ദ് കെജ്‌രിവാള്‍ ചുവടു മാറ്റി ജനങ്ങള്‍ക്ക് നേരിട്ട് അനുഭവത്തിലെത്തുന്ന സൗജന്യങ്ങളൊക്കെ പ്രഖ്യാപിച്ചു. മിണ്ടാതെ പണിയെടുക്കുന്നതിന്റെ ഫലം അവര്‍ക്ക് കിട്ടി. കോണ്‍ഗ്രസ് ഇല്ലാതായി.. ബിജെപി അതിന്റെ അടിസ്ഥാനം അവിടെത്തന്നെയുണ്ടെന്ന് തെളിയിക്കുകയും ചെയ്തു.
1993 ലെ തെരഞ്ഞെടുപ്പിലാണ് ഡല്‍ഹിയില്‍ ബിജെപി അവസാനമായി കേവലഭൂരിപക്ഷം നേടിയത്. അതിനു ശേഷം പിന്നെയൊരിക്കലും ഭരണം നേടാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.അതിന് നിരവധി കാരണങ്ങളുണ്ട്. പ്രാദേശികമായ വിഷയങ്ങളുണ്ട്. പലതുമുണ്ട്. പക്ഷേ അതൊന്നും നിര്‍ണായകമായ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളിയാകുന്നുമില്ല.
1993 മുതല്‍ കോണ്‍ഗ്രസ് വോട്ട് ശതമാനം
1993 34
1998 47
2003 48
2008 40
2013 24
2015 9
2019 <5
1993 മുതല്‍ ബിജെപിയുടെ വോട്ട് ശതമാനം
1993 47
1998 34
2003 35
2008 36
2013 33
2015 32
2019 > 38
കോണ്‍ഗ്രസ് കൂടുതല്‍ കൂടുതല്‍ ഇല്ലാതാകുന്നു . ആ സ്ഥാനത്തേക്ക് പ്രാദേശികമായി പലരും കയറുന്നു… ബിജെപി രാജ്യത്തിന്റെ സമസ്ത മേഖലകളിലേക്കും സ്ഥിരമായ അടിസ്ഥാനമിട്ട് പടരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പോലും അടിസ്ഥാനപരമായ കോര്‍ വോട്ടുകള്‍ സൃഷ്ടിക്കുന്നു..
ഡല്‍ഹിയില്‍ സിഎഎ വിരുദ്ധ സമരത്തില്‍ കെജ്രിവാള്‍ ആവേശം കാണിക്കാഞ്ഞതും വൈദ്യുതിയും സ്ത്രീകള്‍ക്ക് നല്‍കിയ യാത്ര സൗജന്യവുമാണ് ആം ആദ്മിക്ക് പിന്തുണയായത് .
ദേശീയ തലത്തില്‍ ബിജെപിയെ ഇല്ലാതാക്കും എന്നൊക്കെ വീണ്ടും മോഹന സുന്ദര ഡയലോഗ് അടിച്ചു കൊടുത്താല്‍ ബുദ്ധിയുണ്ടെങ്കില്‍ കെജ്രിവാള്‍ പഴയതു പോലെ ചാടില്ല.. ചാടിയാല്‍ അത് പിഴയ്ക്കുകയേ ഉള്ളൂ .കോണ്‍ഗ്രസിനൊരു പണിയുമാവും. 🙂
ആം ആദ്മി പാര്‍ട്ടിക്കും കെജരിവാളിനും അഭിനന്ദനങ്ങള്‍ .. ബിജെപിക്കൊപ്പം നിന്ന ജനങ്ങള്‍ക്ക് നന്ദി .. സ്‌നേഹം ..
https://www.facebook.com/photo.php?fbid=2960147267383504









Discussion about this post