കൊറോണ രോഗ ബാധ മൂലം ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചൈനയും ഹോങ്കോങ്ങും പങ്കെടുക്കില്ല.ഫിലിപ്പീൻസിലെ മനിലയിൽ ആണ് ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. സന്ദർഭത്തിന് പ്രാധാന്യം കണക്കിലെടുത്തു കൊണ്ടാണ് ചൈനയും ഹോങ്കോങ്ങും മത്സരങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അതേസമയം, മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ടീം അറിയിച്ചതിനാൽ, ഇന്ത്യ ഉടനെ തന്നെ അവരെ മനിലയിലേക്ക് അയക്കും.
പടർന്നുപിടിച്ച കൊറോണ രോഗബാധ കായികരംഗത്തെ ശക്തമായി ബാധിച്ചിട്ടുണ്ട്. ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള യോഗ്യത മത്സരങ്ങളിലെ ബോക്സിങ്, ബാസ്കറ്റ്ബോൾ, വനിതകളുടെ സോക്കർ എന്നിവ നേരത്തെ തന്നെ മാറ്റിവച്ചിരുന്നു. ഫിലിപ്പീൻസ് വിദേശകാര്യ മന്ത്രാലയം, ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് താൽക്കാലികമായി വിസ അനുവദിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്.












