അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആദ്മി മന്ത്രിസഭ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും.ഡൽഹിയിലെ രാംലീല മൈതാനിയിലായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.മത്സരിച്ച 70-ൽ, 62 സീറ്റും പിടിച്ച് ഉജ്ജ്വല വിജയത്തോടെയാണ് ഇത്തവണ ആം ആദ്മി അധികാരമേൽക്കുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിറകെ, ബുധനാഴ്ച ഉച്ചയോടെ അരവിന്ദ് കെജ്രിവാൾ ഡൽഹി ലഫ് ഗവർണർ അനിൽ ബൈജാലിനെ കണ്ടിരുന്നു. ഇതിന് ശേഷം സർക്കാർ രൂപീകരണത്തിന്റെ ഭാഗമായി പുതുതായി തെരഞ്ഞെടുത്ത എംഎൽഎമാരുടെ യോഗം ഡൽഹിയിലെ കെജ്രിവാളിന്റെ വസതിയിൽ ചേർന്നു.
പുതുമുഖങ്ങൾക്ക് ഏറെ അവസരം നൽകാൻ സാധ്യതയുള്ള ഈ സർക്കാരിൽ, കെജ്രിവാൾ കഴിഞ്ഞാൽ മനീഷ് സിസോദിയ തന്നെയായിരിക്കും രണ്ടാമൻ. കൂടുതൽ വിവരങ്ങൾ അരവിന്ദ് കെജ്രിവാൾ പത്രസമ്മേളനത്തിൽ അറിയിക്കുമെന്നാണ് കരുതപ്പെടുന്നത്.
Discussion about this post