കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ യോഗ,ബുദ്ധിസം, ആയുർവേദം എന്നിവയ്ക്ക് കോഴ്സുകൾ ആരംഭിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.’ഡെസ്റ്റിനേഷൻ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി വിദേശ വിദ്യാർഥികളെ ആണ് പ്രധാനമായും ലക്ഷ്യമിടുന്നത്.2022 ആകുമ്പോഴേക്കും രണ്ട് ലക്ഷം വിദേശ വിദ്യാർഥികളെന്ന നേട്ടം കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.
ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്(ഐസിസിആർ), കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിദേശകാര്യമന്ത്രാലയം എന്നിങ്ങനെ പ്രധാനപ്പെട്ട വകുപ്പുകൾ ആയിരിക്കും ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുക. യുഎസ്, ബ്രിട്ടൻ മുതലായ വികസിത രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ആദ്ധ്യാത്മികതയിലുള്ള താല്പര്യം കണക്കിലെടുത്താണ് ഈ കോഴ്സുകൾക്ക് രൂപം കൊടുക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ, പ്രാചീനകാലത്തെ പോലെ വലിയൊരു വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മോദി കൂട്ടിച്ചേർത്തു.








