മുംബൈ: മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യ പ്രതി ടൈഗര്‍ മേമന്‍ വീട്ടിലേക്ക് വിളിച്ചതിനെ കുറിച്ച് അറിയില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പും പോലിസും. ഫോണില്‍ വിളിച്ച് സഹോദരന്‍ യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന് പകരം വീട്ടുമെന്ന് പറഞ്ഞുവെന്ന വാര്‍ത്ത ഇന്നലെ എക്കണോമിക്‌സ് െൈടസാണ് പുറത്ത് വിട്ടത്. യാക്കൂബിനെ നാഗ്പൂര്‍ ജയിലില്‍ തൂക്കിലേറ്റുന്നതിനുമുമ്പ് ഉമ്മയുമായി ടൈഗര്‍ നടത്തിയ സംഭാഷണം മുംബൈ പൊലീസിലെ ഒരു വിഭാഗം ചോര്‍ത്തിയെന്നായിരുന്നു വാര്‍ത്ത.
ജൂലൈ 30ന് പുലര്‍ച്ചെ 5.30ന് മാഹിമിലെ അല്‍ഹുസൈനി കെട്ടിടത്തില്‍ മാതാവ് ഹനീഫ താമസിക്കുന്ന ഫ്‌ളാറ്റിലെ ലാന്‍ഡ്‌ലൈന്‍ നമ്പറിലേക്ക് ടൈഗര്‍ മേമന്‍ വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സംവിധാനം വഴി വിളിച്ചുവെന്നമുള്ള വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. മൂന്നു മിനിറ്റ് നീണ്ടുനിന്ന സംഭാഷണത്തില്‍ സഹോദരന്റെ മരണത്തിന് പ്രതികാരംചെയ്യുമെന്ന് മതാവിനോട് പറഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിന്റെ ശബ്ദരേഖ പോലിസിന്റെ പക്കലുണ്ടായിരുന്നുവെന്നു വാര്‍ത്തയിലുണ്ട്.
എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അറിയില്ല എന്നാണ് മഹാരാഷ്ട്ര സര്‍ക്കാറും മുംബൈ പൊലീസും പറയുന്നത്. ഫോണ്‍ സംഭാഷണം നടന്ന വിവരം പൊലീസില്‍നിന്ന് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറി.ും, ഇത്തരത്തില്‍ ഒരു സംഭാഷണം തങ്ങള്‍ പകര്‍ത്തിയിട്ടില്ലെന്ന് മുംബൈ പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ ധനഞ്ജയ് കുല്‍ക്കര്‍ണിയും പറഞ്ഞു.
അതേസമയം, ടൈഗറിന്റെ ശബ്ദം തിരിച്ചറിയാനുള്ള സാഹചര്യമില്ലെന്ന് മുംബൈ ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. ദാവൂദ് ഇബ്രാഹീം, ടൈഗര്‍ മേമന്‍ അടക്കമുള്ള പിടികിട്ടാപ്പുള്ളികളുടെ ശബ്ദസാമ്പിളുകളോ വിരലടയാളങ്ങളോ മറ്റോ മുംബൈ പൊലീസിന്റെയും മറ്റു കേന്ദ്ര ഏജന്‍സികളുടെയും കൈവശമില്ല.
Discussion about this post