മരണം വിതച്ചു കൊണ്ട് തുടരുന്ന കൊറോണ വൈറസ് ബാധയെത്തുടർന്ന് ഫ്ലൈറ്റുകൾ റദ്ദാക്കി സ്പൈസ്ജെറ്റ് എയർലൈൻസ്. ഡൽഹിയിൽ നിന്നും ചൈനയിലെ ഹോങ്കോംഗിലേക്ക് സർവീസ് നടത്തിയിരുന്ന ഫ്ലൈറ്റുകളാണ് സ്പൈസ്ജെറ്റ് താൽക്കാലികമായി നിർത്തലാക്കിയത്. ഫെബ്രുവരി 16 മുതൽ 29 വരെയുള്ള തീയതികളിലാണ് സ്പൈസ്ജെറ്റ് എയർലൈൻസ് സേവനം റദ്ദാക്കിയിരിക്കുന്നത്.
ഇൻഡിഗോ, എയർ ഇന്ത്യ എന്നീ കമ്പനികൾ നേരത്തെ തന്നെ ഡൽഹി ഹോങ്കോങ്ങ് റൂട്ടിലെ എല്ലാ സേവനങ്ങളും അവസാനിപ്പിച്ചിരുന്നു. രോഗബാധ തടയാനുള്ള മുൻകരുതലാണ് ഈ നടപടികൾ എന്നാണ് വിമാനക്കമ്പനികളുടെ വിശദീകരണം. ചൈനയിൽ പടർന്നുപിടിച്ച കൊറോണ വൈറസ് ഇതുവരെ 1,500 പേരുടെ ജീവനെടുത്തു കഴിഞ്ഞു
Discussion about this post