ഞായറാഴ്ച നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി സന്ദർശനത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നത് ഏതാണ്ട് ആയിരം കോടി രൂപയുടെ വികസന പദ്ധതികൾ. ഉത്തർപ്രദേശിലെ 34 പദ്ധതികളാണ് ഒറ്റ ദിവസം ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
മൂന്നു ജ്യോതിർലിംഗ ക്ഷേത്രങ്ങളാൽ പ്രസിദ്ധമായ വരാണസി, ഉജ്ജൈൻ,ഓംകാരേശ്വർ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന മഹാകാൽ എക്സ്പ്രസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ 63 അടി ഉയരമുള്ള ഒരു പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.ബനാറസ് ഹിന്ദു സർവകലാശാലയ്ക്കു സമീപം, നാനൂറ്റി മുപ്പതു പേര് ഉൾക്കൊള്ളിക്കാവുന്ന സൂപ്പർ സ്പെഷാലിറ്റി ഗവൺമെന്റ് ആശുപത്രിയും 74 പേരെ ഉൾക്കൊള്ളിക്കാവുന്ന മാനസിക രോഗാശുപത്രിയും അന്നേദിവസം പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കും.












Discussion about this post