കൊറോണ വൈറസ് ബാധയെത്തുടർന്ന് യൂറോപ്പിൽ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു.ഏഷ്യയ്ക്ക് പുറത്തുള്ള ആദ്യത്തെ മരണമാണ് ഇത്. ചൈനീസ് സഞ്ചാരിയായ 80 വയസുകാരനായ വൃദ്ധനാണ് മരിച്ചത്.ഹൂബേ പ്രവിശ്യയിൽ നിന്ന് ജനുവരി 16 ന് ഫ്രാൻസിലെത്തിയ ഇയാൾ ജനുവരി 25 മുതൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
ഫ്രഞ്ച് ആരോഗ്യമന്ത്രി ആഗ്നസ് ബുസിൻ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഫിലിപ്പൈൻസ്,ഹോങ്കോങ്ങ്,ജപ്പാൻ എന്നിവിടങ്ങളിലെ മരണങ്ങൾ റിപ്പോർട്ട് ചെയ്ത ശേഷമുള്ള, ഏഷ്യയ്ക്ക് പുറത്ത് സംഭവിക്കുന്ന ആദ്യത്തെ മരണമാണിത്. ഫ്രാൻസിൽ സ്ഥിരീകരിച്ച 11 കൊറോണ വൈറസ് ബാധിതരുണ്ട്.











