ഡൽഹിയിൽ രാംലീല മൈതാനിയിൽ നടന്ന ആം ആദ്മി പാർട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങ് സമ്പൂർണ്ണം.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അധികാരമേറ്റു. തുടർച്ചയായി ഇത് മൂന്നാം തവണയാണ് അരവിന്ദ് കേജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയാകുന്നത്. ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ ണ് സത്യവാചകം ചൊല്ലിക്കൊടുത്തു.
കെജ്രിവാളിനു പിന്നാലെ മനീഷ് സിസോദിയ,സത്യേന്ദ്ര ജെയിൻ, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്രപാൽ ഗൗതം, കൈലാസ് ഗെലോട്ട് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള അമ്പതോളം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തത്.









