വാരണാസി: പൗരത്വ ഭേദഗതി നിയമത്തിൽ ഉറച്ചു നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ നിയമത്തിനായി രാജ്യം കാത്തിരിക്കുകയായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആർട്ടിക്കിൾ 370 റദ്ദാക്കലും പൗരത്വ ഭേദഗതി നിയമവും രാജ്യത്തിന്റെ താൽപ്പര്യത്തിന് അത് ആവശ്യമായിരുന്നു. സമ്മർദം വകവയ്ക്കാതെ ഞങ്ങൾ ഞങ്ങളുടെ തീരുമാനത്തിനൊപ്പം നിൽക്കുന്നു, അങ്ങനെ തന്നെ തുടരും’, അദ്ദേഹം പറഞ്ഞു.
Discussion about this post