എന്തൊക്കെ പ്രകോപനമുണ്ടായാലും സമചിത്തത കൈവിടരുതെന്നും ശാന്ത പാലിക്കണമെന്നും ഡൽഹി പോലീസിനോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രകോപനം സൃഷ്ടിക്കാനുള്ള എന്തൊക്കെ ശ്രമങ്ങളുണ്ടായാലും പ്രതികരിക്കരുത് എന്ന് അമിത് ഷാ നിർദ്ദേശിച്ചു. അതേസമയം, നിയമലംഘകരിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാൻ എപ്പോഴും തയ്യാറായിരിക്കണമെന്നും ഷാ പറഞ്ഞു.
ഈ നിർദ്ദേശം തന്റെയല്ലെന്നും, പണ്ട് സർദാർ വല്ലഭായി പട്ടേൽ ഡൽഹി പോലീസിന് നൽകിയ നിർദ്ദേശമാണെന്നും, ഒരുപാട് സാഹചര്യങ്ങളിൽ ഡൽഹി പോലീസ് ഇതിനനുസരിച്ച് പ്രവർത്തിച്ചിട്ടുണ്ട് എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Discussion about this post