തൃശ്ശൂർ കൊറ്റമ്പത്തൂരിലെ ദേശമംഗലം പഞ്ചായത്തിൽ പടർന്നുപിടിച്ച കാട്ടുതീയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കുകളുടെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന വാച്ചർ ശങ്കരനും മരിച്ചു.താൽക്കാലിക ജീവനക്കാരായ വേലായുധൻ, ദിവാകരൻ എന്നീ വാച്ചർമാർ ഇന്നലെത്തന്നെ മരിച്ചിരുന്നു.
കൊറ്റമ്പത്തൂരിലെ എച്ച്.എൻ.എൽ തോട്ടത്തിൽ ഇന്നലെ ഉച്ചയോടെയാണ് തീപടർന്നത്.അണക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ആളിപ്പടർന്നതപ്പോൾ മൂവരും തീയുടെ നടുവിൽ പെടുകയായിരുന്നു.












