ദശാബ്ദങ്ങളായി ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.പാകിസ്ഥാൻ അനധികൃതമായി പിടിച്ചു വച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ചും ഒരു ധാരണയിലെത്താൻ പരമാവധി ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമാബാദിൽ, പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് ഗുട്ടറസ് ഈ വിവരം വെളിപ്പെടുത്തിയത്.എന്നാൽ, ഈ വാഗ്ദാനം ഇന്ത്യ നിരസിക്കുകയായിരുന്നു.” അതിർത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാൻ വേണ്ട ഫലപ്രദമായ നടപടികൾ ശ്രദ്ധചെലുത്താൻ പാക്കിസ്ഥാനെ പ്രേരിപ്പിക്കുക, ലംഘിക്കപ്പെടുന്നത് ഇന്ത്യയിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശമാണ്. പ്രത്യേകിച്ച് ജമ്മുകശ്മീരിലെ ജനങ്ങളുടെ” എന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗിക വക്താവ് രവീഷ് കുമാറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഇക്കാര്യം അറിയിച്ചത്.
“ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. യാതൊരു സംശയവും വേണ്ട, അത് അങ്ങനെ തന്നെ നിലകൊള്ളും!” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു








