ഡല്‍ഹി: പൊതുപരിപാടിയില്‍ പങ്കെടുക്കവെ ആം ആദ്മി എം.എല്‍.എ അല്‍ക ലാംബക്ക് നേരെ ആക്രമണം. ഞായറാഴ്ച രാവിലെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കവെയാണ് അല്‍കക്ക് നേരെ അജ്ഞാതന്‍ കല്ലെറിഞ്ഞത്.
വടക്കന്‍ ഡല്‍ഹിയിലെ കശ്മീരി ഗേറ്റില്വെച്ചായിരുന്നു ആക്രമണം.
തലക്ക് പരിക്കേറ്റ അല്‍കയെ അരുണ അസിഫലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം അവര്‍ വീട്ടിലേക്ക് പോയി. അല്‍കയെ ആക്രമിച്ചതെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post