തൃശ്ശൂര്‍: സംസ്ഥാന പോലീസിലെ ക്രമക്കേടുകളില്‍ കേന്ദ്ര ഏജന്‍സിയെകൊണ്ട് അന്വേഷണം നടത്തിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ ഓഫീസിലെ അടുപ്പക്കാര്‍ ആണ് തട്ടിപ്പിന് പിന്നിലെന്നും സുരേന്ദ്രന് ആരോപിച്ചു. സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
ഒന്നും മറയ്ക്കാനില്ലെങ്കില്‍ എന്തിനാണ് കേന്ദ്ര ഏജന്‍സിയെ ഭയക്കുന്നതെന്നും സുരേന്ദ്രന് ചോദിച്ചു. അവസാന വര്‍ഷം ഖജനാവ് കൊള്ളയടിക്കനാണ് പിണറായിയും കൂട്ടരും ശ്രമിക്കുന്നത്. ജനകീയ സമരങ്ങളുമായി ഇതിനെ നേരിടുന്നതിനാണ് ബിജെപി തയ്യാറെടുക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
ഡിജിപി ലോക്നാഥ് ബെഹ്റയും ബിജെപിയും തമ്മിലുള്ള ബന്ധം ആരോപിക്കുന്നതല്ലാതെ വസ്തുതാപരമായ എന്ത് തെളിവാണ് കോണ്‍ഗ്രസിന് നിരത്താനുള്ളതെന്നും സുരേന്ദ്രന് ചോദിച്ചു.
Discussion about this post