ഇന്ത്യയിൽ നിന്ന് റോഹിങ്ക്യൻ മുസ്‌ലിങ്ങൾക്ക് നേപ്പാളിലേക്ക് കടക്കാൻ ജിഹാദി സംഘടനകൾ പണമിറക്കുന്നുവെന്ന് ഇന്റലിജൻസ് ഏജൻസികൾ. ഇത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ ഏജൻസികൾ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. വ്യാജ പൗരത്വ രേഖകൾ ചമച്ചു കൊണ്ട് നേപ്പാളിലേക്ക് കുടിയേറാനാണ് ജിഹാദി സംഘടനകൾ റോഹിങ്ക്യൻ മുസ്‌ലിങ്ങൾക്ക് ധനസഹായം നൽകുന്നത്. ഇതിന് സഹായിക്കുന്ന ഇടനിലക്കാർക്ക് 4000 മുതൽ 50,000 രൂപ വരെ അവർ നൽകുന്നുണ്ട്. നേരത്തെ തന്നെ നേപ്പാളിലേക്ക് കുടിയേറിയ റോഹിങ്ക്യകൾ പുതുതായി വരുന്നവർക്ക് സകല സഹായവും ചെയ്തു കൊടുക്കുന്നുണ്ട്.
ഇസ്ലാമി സംഘ് നേപ്പാൾ എന്നൊരു സംഘടനയാണ് പ്രധാനമായും ഇതിനു പുറകിൽ പ്രവർത്തിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.വളരെ സംശയകരമായ പണമിടപാടുകൾ നടത്തുന്ന സംഘടനയാണിത്. ഇതുവരെ ഏതാണ്ട് 378 റോഹിങ്ക്യൻ മുസ്‌ലിങ്ങൾ ഇന്ത്യയിൽ നിന്നും നേപ്പാളിലേക്ക് കുടിയേറിക്കഴിഞ്ഞു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്
Discussion about this post