തന്റെഏറ്റവും പുതിയ ചിത്രമായ ലാൽ സിങ് ഛദ്ദയുടെ വിശേഷങ്ങളുമായി ബോളിവുഡ് താരം കരീന കപൂർ. അമീർ ഖാൻ നിർമ്മിക്കുന്ന ചിത്രത്തിൽ അദ്ദേഹം തന്നെയാണ് നായകൻ. തന്റെയും അമീർ ഖാന്റെയും ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രമാകും ഇത് എന്നാണ് കരീനകപൂർ വിശേഷിപ്പിക്കുന്നത്.
ഫോറസ്റ്റ് ഗംപ് എന്ന ഹോളിവുഡ് ചലച്ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ലാൽ സിംഗ് ഛദ്ദ നിർമ്മിക്കുന്നത്. പ്രശസ്ത തമിഴ് ചലച്ചിത്ര താരമായ വിജയ് സേതുപതിയും ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഡിസംബർ മാസത്തിൽ, ക്രിസ്മസ് ദിനത്തിലാണ് ചിത്രം റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നത്.
Discussion about this post