തൊടുപുഴ: ന്യൂമാന്‍സ് കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസര്‍ ടിജെ ജോസഫിനെ സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. അദ്ദേഹത്തിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. സന്ദർശനത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മതതീവ്രവാദികള്‍ കൈവെട്ടിയ തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന് പ്രൊഫസര്‍ ടി. ജെ. ജോസഫിനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു എന്ന കുറിപ്പോടെയാണ് സുരേന്ദ്രന് സന്ദര്‍ശനത്തിന്റെ ഫോട്ടോ പങ്കുവെച്ചത്.
ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ചാണ് ഒരു കൂട്ടം മതമൗലിക വാദികള്‍ പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയത്. തന്റെ അനുഭവങ്ങള്‍ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന ആത്മകഥയിലൂടെ അദ്ദേഹം പങ്കു വെച്ചു. അറ്റുപോകാത്ത ഓര്‍മ്മകളുടെ ഒരു പതിപ്പും പ്രൊഫസര്‍ ബിജെപി അദ്ധ്യക്ഷന്‍ നല്കി.
ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ഇടുക്കി ജില്ലയിലെത്തിയ സുരേന്ദ്രന് ജില്ലാ ഘടകം സ്വീകരണം നല്കി. യാത്രാ മദ്ധ്യേ ആണ് അദ്ദേഹം പ്രൊഫ ടി ജെ ജോസഫിനെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി സന്ദർശിച്ചത്. തൊടുപുഴയില്‍ അടുത്തിടെ അന്തരിച്ച മേജര്‍ ലാല്‍കൃഷ്ണയുടെ വസതിയിലും സുരേന്ദ്രന് എത്തി.
https://www.facebook.com/KSurendranOfficial/posts/2822553974495887?__xts__%5B0%5D=68.ARAFSHHXw1cUITRjoayzO4c5bXNVGSVWT4pT4r6Qm8xsoF435VwhP6zI-7UH5DL7lSnTBvF0DHEEYZLMTQK_UIW1Kp2aJDAS6AYBQYAeJa1q03OBNQYEOmP8X-IHdNlsqUfTyGAMHMa-qEsvDHTpwr6mjpioh-DfA0fxv73qkMPv4TLC_KEZAaa0udscQjcjHz7dr7pNq8nBMBLcAlyGLctSaer2o4ZVoBRcqbZd24rGrlI8Ubgj-PsjO8S4qpQTRO6Mvno4M1X8TiX2DkclpZHVIo6yiPvYhN0-8NMgekthxx5PMqjxaYxJoohpa3Wqkmfz7xSJzzwiRWdu-nc8kI-d9w&__tn__=-R
Discussion about this post