ഇന്ത്യന്‍ 2 വിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ക്രെയിന്‍ മറിഞ്ഞ് വീണ് അപകടമുണ്ടായ സംഭവത്തില്‍ നടന് കമല്‍ഹാസനെയും സംവിധായകന് ശങ്കറിനെയും ചോദ്യം ചെയ്യാന്‍ തമിഴ്നാട് പോലീസ് വിളിപ്പിച്ചു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും പോലീസ് നോട്ടീസയച്ചു. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. സുരക്ഷ മുന്കരുതലുകളൊന്നുമെടുക്കാതെ ചിത്രീകരണം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.
ഈ മാസം 19നാണ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ഷൂട്ടിംഗ് ലൊക്കേഷനില്‍ ക്രെയിന്‍ മറിഞ്ഞ് വീണ് അപകടമുണ്ടായത്. മൂന്ന് പേര് അപകടത്തില്‍ മരിച്ചിരുന്നു. ശങ്കറിന്റെ സഹസംവിധായകന് കൃഷ്ണ, ആര്‍ട്ട് അസിസ്റ്റന്റ് ചന്ദ്രന്, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മധു എന്നിവര്‍ക്കാണ് അപകടത്തില്‍ ജീവന് നഷ്ടമായത്. സംവിധായകന് ശങ്കറിനും അപകടത്തില്‍ കാര്യമായി പരിക്കേറ്റിരുന്നു. കാലിന് പരിക്കേറ്റ ശങ്കര്‍ ചികിത്സയിലാണ്.
Discussion about this post